തിങ്കളാഴ്ച ഉച്ചയ്ക്കു ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലായിരുന്നു കാഴ്ചക്കാരെ നൊമ്പരപ്പെടുത്തിയ സംഭവം. കാല്‍ ചവിട്ടി ഒടിച്ച ശേഷം പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ കുട്ടിയെ റോഡ്‌വക്കിലിരുത്തിയായിരുന്നു ഭിക്ഷാടനം. ഇതുവഴി കടന്നുപോവുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാനായി സമീപത്തിരുന്ന മുതിര്‍ന്ന സ്ത്രീ കുട്ടിയുടെ കാലില്‍ പിടിച്ചു തിരിക്കും. ഇതോടെ കുട്ടി വേദന കൊണ്ട് പുളയുകയും അലറിക്കരയുകയും ചെയ്യും.
സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വ്യാപാരികളാണ് വിവരം പോലിസില്‍ അറിയച്ചത്. തുടര്‍ന്നു കുട്ടിയെയും കുട്ടിയുടെ മുത്തശ്ശിയെന്ന് അവകാശപ്പെടുന്ന കുമാരലുവിനെയും ചെങ്ങന്നൂര്‍ പോലിസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പ്ലാസ്റ്റര്‍ നീക്കിയ ശേഷം എക്‌സ്‌റേ എടുക്കുകയും ഒടിഞ്ഞ ഭാഗത്തു വീണ്ടും പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.
തന്റെ മൂത്ത മകള്‍ രാമദേവിയുടെ കുട്ടിയാണിതെന്നും പേര് വരലക്ഷ്മി എന്നാണെന്നുമാണു കുമാരലു പറയുന്നത്. ആന്ധ്രപ്രദേശിലെ കടപ്പയാണ് സ്വദേശമത്രേ. ആശുപത്രിയിലെത്തിച്ച കുട്ടിയെ ശിശു സംരക്ഷണസമിതിക്കു കൈമാറാന്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഭിക്ഷാടനമാഫിയയുടെ കണ്ണിയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment