തൊടുപുഴ:മദ്യലഹരിയിലായ മുത്തശ്ശി ഉറങ്ങിക്കിടന്ന കൊച്ചുമകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോലാനി പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വത്തിന്റെ മകള്‍ ദേവി ശെല്‍വത്തി(13)നാണ് പൊള്ളലേറ്റത്. ശെല്‍വത്തിന്റെ അമ്മ ഭവാനിയെ പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കാറുള്ള ഭവാനി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്തികൊളുത്തുകയായിരുന്നു. പരിസരവാസികളോടും ആദ്യം എത്തിയ തൊടുപുഴ താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാരോടും ദേവിതന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. വീടിനുള്ളില്‍നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും പകുതിയായ മദ്യക്കുപ്പിയും കണ്ടെടുത്തു. 70 ശതമാനത്തിലധികം പൊള്ളലേറ്റു. അമ്മ ഉപേക്ഷിച്ചുപോയ ദേവിയെ വളര്‍ത്തിയത് മുത്തശ്ശി ഭവാനിതന്നെയായിരുന്നു. ദേവിയുടെ അച്ഛന് ശെല്‍വം വീട്ടിലേക്ക് വരാറില്ലായിരുന്നു. കോടികുളം കൊടുവേലി അനാഥാലയത്തിന്റെ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവി. രണ്ടാഴ്ചമുമ്പാണ് വീട്ടിലെത്തിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
No comments:
Post a Comment