Latest News

അമ്പലപ്പുഴ രാമവര്‍മ അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായിരുന്ന അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു. 87 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1952 മുതല്‍ 86 വരെ കോട്ടയം സി.എം.എസ് കോളെജില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. 1960 മുതല്‍ മലയാളം വകുപ്പ് മേധാവിയായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജും മലയാളം പ്രൊഫസറുമായിരുന്നു. സി.എം.എസ് കോളെജ് റോഡില്‍ ശ്രീനിലയം വീട്ടിലായിരുന്നു താമസം.
ആലുവ യു.സി കോളെജില്‍ 1948-50ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952ല്‍ സി.എം.എസ് കോളെജില്‍ അധ്യാപകനായി ചേര്‍ന്നു. കേരള, കാലിക്കറ്റ്, എം.ജി സര്‍വ്വകലാശാലകളില്‍ വിവിധ പരീക്ഷാ ബോഡുകളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. ആറു വര്‍ഷം കേരളസര്‍വ്വകലാശാലകളില്‍ വിവിധ പരീക്ഷാ ബോഡുകളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. ആറു വര്‍ഷം കേരള പാഠപുസ്തക സമിതിയില്‍ അംഗമായിരുന്നു. എം.ജി സര്‍വ്വകലാശാല മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ആദ്യ ചെയര്‍മാനായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.