കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്‍െറ കുത്തക പൂരനാട്ടുകാര്‍ തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ പെരിങ്ങോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആണ് തൃശൂരിന്‍െറ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ അടിപതറിയത്. കടവല്ലൂര്‍ ഗവ. എച്ച്. എച്ച്.എസ്.എസ് ആണ് പൂരത്തിന്‍െറ നാട്ടില്‍നിന്നത്തെി പുതിയ വിജയഗാഥ രചിച്ചത്.
ഹയര്‍സെക്കന്‍ഡറി തലത്തിന്‍െറ നിലവാരം പുലര്‍ത്തിയില്ലെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തിയ മത്സരത്തില്‍, ഇലത്താളത്തിലും മദ്ദളത്തിലും കൊമ്പിലും ഒരേ പോലെ മികവ് തെളിയിച്ചാണ് തൃശൂരിന്‍െറ പുതുമുറക്കാര്‍ വേറിട്ടുനിന്നത്. തിമിലയില്‍ കാലം നിരത്തി താളവട്ടം കൂട്ടിക്കൊട്ടി പെരുവല്ലൂര്‍ ഇടക്കാലത്തിലേക്ക് കടന്നതോടെ സദസ്സ് തൃശൂര്‍ പൂരത്തിന്‍െറ ആവേശത്തിലായി. സുദേവും ആദര്‍ശും തിമിലയില്‍ കൊട്ടിക്കയറുമ്പോള്‍ സദസ്സും കളിക്കാരും ഒന്നായി. കൈയടിച്ചും കൈവീശിയും കൂടെക്കൊട്ടിയും സദസ്സൊന്നാകെ പ്രോത്സാഹിപ്പിച്ചു.
മദ്ദളത്തില്‍ രാഹുലും കൊമ്പില്‍ നിഖിലും ഇലത്താളത്തില്‍ ശ്രീജിത്ത്, രോഹിത്ത് എന്നിവരും സദസ്സിനെ ഉത്സവകാലത്തിലേക്ക് കൊണ്ടുപോയി. ടീമംഗങ്ങള്‍ തമ്മിലുള്ള ഇണക്കവും താളപ്പെരുക്കത്തിലെ പൊരുത്തവുമായിുന്നു കടവല്ലൂരിന്‍െറ സവിശേഷത. തൊട്ടുടനെ പെരിങ്ങോടിന്‍െറ കൊട്ടിത്തഴക്കം അറിഞ്ഞെങ്കിലും തൃശൂരിനെ സദസ്സ് നേരത്തെ ഒന്നാമതായി പ്രഖ്യാപിച്ചിരുന്നു. പെരിങ്ങോട് ഹയര്‍സെക്കന്‍ഡറി രണ്ടും തകഴി ഡി.ബി. എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങളിലാണ് എത്തിയത്. പങ്കെടുത്ത പതിനാല് ടീമുകളില്‍ പത്തും എ ഗ്രേഡ് നേടി. കോട്ടയത്തിന്‍െറയും കാസര്‍കോടിന്റെയും ഓരോ ടീമുകള്‍ അപ്പീലിലൂടെയാണ് മത്സരത്തിന് എത്തിയത്.

(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment