കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.malabarflash.com]
രാവിലെ തുന്നല്‍ക്ലാസിന് പോകുന്നെന്ന് പറഞ്ഞ് പതിവുപോലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വൈകിട്ട് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സഹോദരി ഭര്‍ത്താവ് ഷെഫീഖിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം അയല്‍വാസി സനാഫിറിനെയും കാണാതായിട്ടുണ്ട്. സനാഫിറിന്റെ കൂടെ പോയതായിരിക്കാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
No comments:
Post a Comment