പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയുടെ കൊടക്കാട് പൊള്ളപ്പൊയിലിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
ബോംബേറില്‍ ഇരുനില വീടിന്റെ രണ്ടു ഭാഗത്ത് പൊട്ടലുണ്ടായി. ഓടുകള്‍ പൊട്ടിച്ചിതറി. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. നാലു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. എറണാകുളത്ത് സഹോദരിയുടെ വീട്ടിലായിരുന്നു പുഷ്പജയും ഭര്‍ത്താവ് എന്‍.വി. വിജയനും. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ പടിഞ്ഞാറുഭാഗത്ത് ഒന്നാംനിലയുടെ മുന്‍ഭാഗത്തെ നാല് ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ചുവരിനും കേടു പാടുണ്ട്. മൂന്നിന് പുലര്‍ച്ചെ സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികൾ വിളിച്ചറിയിച്ചതായി പുഷ്പജ പറഞ്ഞു. ചീമേനി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങള്‍ വീടിനുള്ളിൽനിന്നു കണ്ടെത്തി.
സിപിഎം നേതൃത്വത്തിൽ നടത്തിയ വനിതാമതിലിനെതിരേ 29ന് ഒരു ചാനലിന് പുഷ്പജ അഭിമുഖം നല്‍കിയിരുന്നു. സ്ത്രീശക്തീകരണമോ നവോത്ഥാനമോ അല്ല ശബരിമലയാണ് മതിലിന്റെ ലക്ഷ്യമെന്ന് അവര്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടിന് രാത്രി സിപിഎം പ്രവര്‍ത്തകര്‍ പുഷ്പജയുടെ വീടിന് മുന്നിലൂടെ പ്രകടനം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പലവിധ ആക്ഷേപങ്ങള്‍ ഇവര്ക്കുനേരേയുണ്ടായി.
33 വര്‍ഷത്തെ സേവനത്തിനുശേഷം മാർച്ചിൽ പടന്നക്കാട് നെഹ്റു കോളജില്‍നിന്ന് വിരമിക്കവെ കോളജില്‍ നല്കിയ യാത്രയയപ്പ് ചടങ്ങിനിടെ ഒരുകൂട്ടം എസ്എഫ്ഐ വിദ്യാര്‍ഥികൾ പടക്കംപൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതും പുഷ്പജയ്ക്ക് ‘ആദരാഞ്ജലി’എന്നെഴുതി ബോര്‍ഡ് വച്ചതും വിവാദമായിരുന്നു.

No comments:
Post a Comment