Latest News

മന്ത്രി ആര്യാടനെ എതിത്ത് യൂത്ത് ലീഗും അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ്സും പ്രകടനം നടത്തി

യൂത്ത് കോണ്‍ഗ്രസ്സ് പ്ര­കടനം
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പരസ്പരം പ്രതിഷേധവുമായി രംഗത്ത് . കഴിഞ്ഞ ദിവസം മന്ത്രി ആര്യാടനെതിരെ ശക്തമായ ഭാഷയിലുള്ള മുദ്രാവാക്യവുമായി യൂത്ത് ലീഗുകാര്‍ ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിനെ
വിമര്‍ശിച്ച മന്ത്രി ആര്യാടനെതിരെ ലീഗ് നേതാവ് കെ പി എ മജീദ്­ പ്രതികരിച്ചിരുന്നു. ഇതിനെതിരെയുള്ള മന്ത്രി ആര്യാടന്റെ പ്രതികരണമാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചതും പ്രതിഷേധ പ്രകടനം നടത്താനും ഇടയായത്.
യൂത്ത് ലീഗിന്റെ പ്രകടനത്തിനെതിരെയായാണ് ഞായറാഴ്ച വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനത്തിന് യു കെ ഹരീശന്‍ന്, എം രജീഷ് ബാബു ,വി പി പി ഇസ്മായില്‍,വി. സതീശന് തുടങ്ങിയവര്‍ നേതൃത്വം നല്കി
യു ഡി എഫിലെ ഘടക കക്ഷികളായ ലീഗും കോണ്‍ഗ്രസ്സും പരസ്പരം തെറിവിളിയുമായി രംഗത്തിറങ്ങിയത് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.