Latest News

പടുവളം ബീവറേജ് സമരം ശക്തമായ ദിശയിലേക്ക്

ചെറുവത്തൂര്‍ : പടുവളം ദേശീയ പാതയില്‍ പ്രവര്ത്തിക്കുന്ന ബീവ­റേജ് കോര്‍പ്പറേഷനെതിരെയുള്ള ജനകീയ പ്രക്ഷോഭം പുതിയ ദിശയിലേക്ക് . ദേശീയ പാത ഉപരോധിക്കള്‍, ബീവരേജ് ജീവനക്കാരെ തടയല്‍ തുടങ്ങിയ ശക്തമായ സമരമുറകളാണ് വരും നാളുകളില്‍ നടക്കാന്‍ പോകു­ന്നത്. സമരസമിതി പ്രവര്ത്തക­രുടെ യോഗമാണ് ഇത്തരത്തിലുള്ള തീരുമാനത്തിലെത്തി­യത്.
കഴിഞ്ഞ ജനുവരി 2 മുതലാണ്­ പടുവളത്തെ മദ്യഷാപ്പിനെതിരെ ശക്തമായ ജനരോഷം ഉയര്ന്നത്. നിലവില്‍ പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് കോടതി­യുടെ നിര്‌ദ്ദേശ പ്രകാരം സ്ഥാപനം മാറ്റുന്നതോടെയാണ് സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാതൊരു കാരണവശാലും പടുവ­ളത്തോ പരിസരത്തോ മദ്യ ഷാപ്പ് തുറന്നു പ്രവര്ത്തിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു ജനങ്ങള്. നാട്ടുകാര്‍ ഒന്നടങ്കം കക്ഷി രാ­ഷ്ട്രീയ ഭേദമന്യേ സമരപ്പന്തലില്‍ എത്തിയതോടെ ഈ ജനകീയ മുന്നേറ്റം മാധ്യമശ്ര­ദ്ധയും പിടിച്ചുപറ്റി. തുടര്‍ന്ന് പ്രശ്‌നം കോടതിയില്‍ എത്തുകയും ചെയ്തു. കോടതിക്ക് മുമ്പാകെ നിരവധി തവണ ഈ കേസ്സ് എത്തിയെങ്കിലും അവധി പറഞ്ഞ് മാറ്റിവെക്കുകയാണ് ഉണ്ടാ­യത്. സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക നായകന്‍മാര്‍,കലാകാരന്‍മാര്‍, വിദ്യാര്‍ഥികള്‍ , സാമൂഹ്യ പ്രവവര്‍ത്തകര്‍ തുടങ്ങി
വിവിധ മേഖലകളിലുളളവരാണ് സമരപ്പന്തലില്‍ എത്തിയിരുന്.
ഇതിനിടയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അനൂപ്­ കാനായി കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായം ചൊവ്വാഴ്ച പരിഗണിക്കാനിരിക്കയാണ്
സമരസമിതി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.
യോഗത്തില്‍ കെ വി രാജേഷ് അധ്യക്ഷത വഹിച്ചു. എം വി ചന്ദ്രന്,പി പി പദ്മനാഭന്‍,പി സി ബാലചന്ദ്രന്‍, അനൂപ്­ കാനായി തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.