മാഡം ക്യൂറി' ഡോക്യുഫിക്ഷന് ഫിലിം ചേമ്പര്‍ അവാര്‍ഡ്
കാസര്‍കോട്: ദേശീയാടിസ്ഥാനത്തില്‍ നടത്തിയ ഹൃസ്വ ചിത്ര മത്സരത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസ ഗവേഷണ പഠന ഡോക്യുഫിക്ഷന്‍ ചിത്രമായ 'മാഡം ക്യൂറിക്ക്' ഫിലിം ചേമ്പര്‍ അവാര്‍ഡ്. കണ്ണൂര്‍ ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സരത്തില്‍ നാല്‍പതിലധികം ഡോക്യുഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്നുമാണ് 'മാഡം ക്യൂറി' ചിത്രം അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് സര്‍ഗാത്മഗതയും, ഗവേഷണ ത്വരയും ഉണ്ടാക്കുവാനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബേക്കല്‍ ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, വിദേശ അധ്യാപകരുമാണ് ഇതില്‍ വേഷമിട്ടത്. കഴിഞ്ഞ രസതന്ത്രവര്‍ഷത്തില്‍ മാഡം ക്യൂറിയെ കുറിച്ച് ആദ്യമായാണ് കേരളത്തില്‍ ഇങ്ങനെ ഒരു ചിത്രം നിര്‍മ്മിച്ചത്.
കാന്‍സര്‍ രോഗത്തിനെതിരെ മാഡം ക്യൂറി കണ്ടെത്തിയ റേഡിയം എന്ന മൂലകത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട കഥയാണ് ഫിക്ഷനില്‍ അനാവരണം ചെയ്തത്. പ്രിന്‍സിപ്പാള്‍ എം.രാമചന്ദ്രന്‍കുറുപ്പ് നിര്‍മ്മിച്ച് അധ്യാപകനായ സജീവന്‍ വെങ്ങാട്ട് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് നാടന്‍ കലാ ഗവേഷകനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്താണ്. ക്യാമറ ഹരിപ്രസാദ് കാഞ്ഞങ്ങാട്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും സഹകരണത്തിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില്‍ ശനിയാഴ്ച തൃശൂര്‍ സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില്‍ ഒ...
-
കൊച്ചി: പന്തളത്ത് കോളേജ് വിദ്യാര്‍ഥിനിയെ കെണിയില്‍ കുടുക്കി പീഡിപ്പിച്ച അധ്യാപകരുടെ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് വിലയിരുത...
-
മാവേലിക്കര: ആര്‍എസ്എസ് വള്ളികുന്നം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വള്ളികുന്നം ചെങ്കിലാത്ത് വിനോദിനെ (23) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള...
No comments:
Post a Comment