Latest News

ജില്ലയില്‍ വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കും: എസ്.പി

Malabarflash

കാസര്‍കോട്: ജില്ലയിലെ വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതികളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ജില്ലാ പോലിസ് ചീഫ് എസ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷകേസുകളിലും ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരുടെ പൂര്‍ണ്ണവിവരങ്ങളാണ് തയ്യാറാക്കുന്നത്. നിരന്തരം സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നവരെയും കേസില്‍ പ്രതിയായതിന് ശേഷം മറ്റു സംഭവങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നവരേയും വെവ്വേറെ ലിസ്റ്റുകള്‍ തയ്യാറാക്കും. ജില്ലയില്‍ 1500 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ തയ്യാറാക്കിയ ലിസ്റ്റ് ഇപ്രകാരം- മഞ്ചേശ്വരം 146, കുമ്പള 36, കാസര്‍കോഡ് 527, ബദിയടുക്ക 26, വിദ്യാനഗര്‍ 76, ആദൂര്‍ 77, ബേഡകം 17, ബേക്കല്‍ 53, ഹൊസ്ദുര്‍ഗ് 115, അമ്പലത്തറ 33, നീലേശ്വരം 29, ചന്തേര 162, ചീമേനി 42, ചിറ്റാരിക്കാല്‍ 80, വെള്ളരിക്കുണ്ട് 58, രാജപുരം 23 എന്നിങ്ങനെയാണ് ക്രിമിനലുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഒരു കേസില്‍ ഉള്‍പ്പെട്ട് സമാധാനപരമായി ജീവിക്കുന്നവരെ ബോധവല്‍ക്കരിക്കാനും പോലിസ് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ഷാഡോ പോലിസിനെ തിങ്കളാഴ്ച മുതല്‍ നിയോഗിക്കുമെന്നും പോലിസ് ചീഫ് അറിയിച്ചു. ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും രണ്ടു വീതം പോലിസുകാരെയാണ് ഇത്തരത്തില്‍ നിയമിക്കുന്നത്. മഫ്തിയില്‍ മുഴുവന്‍ സമയവും ഷാഡോ പോലിസ് റോന്ത് ചുറ്റും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. ഇതിന്റെ ചുമതല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ്. മണല്‍, ചാരായം, മഡ്ക്ക, മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികളെ പ്രത്യേക നീരീക്ഷണത്തിന് വിധേയമാക്കുമെന്നും എ്‌സ്.പി അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.