Latest News

ടിപ്പര്‍ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു


രാജപുരം: ടിപ്പര്‍ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെട്ടു. രാജപുരം കള്ളാര്‍ പെരിങ്കയം ഭജനമന്ദിരത്തിനടുത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ കല്ലംചിറ പള്ളിക്കടുത്ത് തഴക്കല്‍ ഹൗസില്‍ ടി സുബൈര്‍ (35) ആണ് മരണപ്പെട്ടത്. മുത്തപ്പന്‍മലയില്‍ നിന്ന് ചട്ടഞ്ചാലിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 യു1054 നമ്പര്‍ ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സ്റ്റിയറിംഗിന് കുടുങ്ങിയ സുബൈറിനെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടയില്‍ ലോറിയുടെ മുന്‍ഭാഗം ജെ സി ബി ഉപയോഗിച്ച് തകര്‍ത്താണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് സുബൈറിന്റെ മൃതദേഹം പുറത്തെടുത്തത്. ടിപ്പര്‍ ലോറിയില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാളും കൂടി അപകടത്തില്‍പ്പെട്ടുവെന്ന അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും കൊക്കയിലേക്ക് മറിഞ്ഞ ടിപ്പര്‍ ലോറി ജെസി ബി ഉപയോഗിച്ച് നീക്കിയതോടെ ആശങ്ക നീങ്ങി. അപ്പോഴേക്കും ഡ്രൈവര്‍ സുബൈര്‍ മരണപ്പെട്ടിരുന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിഘ്‌നേശ്വര ഭട്ട് ഉള്‍പ്പെടെ ജനപ്രതിനിധികളും സംഭവസ്ഥലത്ത് കുതിച്ചെത്തി. മൃതദേഹം ഉച്ചയോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെ കല്ലംചിറ ടൗണില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുബൈര്‍ കാഞ്ഞങ്ങാട്ട് ജനകീയ ബസില്‍ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് വിധി തട്ടിയെടുത്തത്. ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിലെ ഡ്രൈവറാണ് ഈ യുവാവ്. പരേതനായ കരുവളത്തെ അഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ കനകപ്പള്ളിയിലെ റഹീന. അഞ്ച് വയസുള്ള നബീല്‍ മകനാണ്. സക്കീര്‍ ഹാജി (സൗദി അറേബ്യ), ഷരീഫ, സഫിയ എന്നിവര്‍ സഹോദരങ്ങളാണ്..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.