വെള്ളിയാഴ്ച 8.15ന് വാഹനപരിശോധനയ്ക്കിടയില്‍ താനൂര്‍- പരപ്പനങ്ങാടി റൂട്ടില്‍ പൂരപ്പുഴ ബസ്‌സ്റ്റോപ്പിലാണ് കോഴിക്കോട്- ഗുരുവായൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഉള്ളിലെ യാത്രക്കാരുടെ ലഗേജ് കാരിയറില്‍ കണ്ട സ്‌കൂള്‍ബാഗില്‍ സൂക്ഷിച്ച 1000ത്തിന്റെയും 500ന്റെയും രൂപയുടെ ഒമ്പതുലക്ഷത്തി എഴുപത്തി ഏഴായിരം രൂപ നോട്ടുകളാണ് കണ്ടെത്തിയത്.
ബാഗിനുള്ളില്‍നിന്ന് പണത്തോടൊപ്പം സൈനുല്‍ ആബിദ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരുള്ള നോട്ടുബുക്കും കണ്ടെത്തിയിട്ടുണ്ട്. തിരൂര്‍ എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ പി. ജുനൈദ്, ഗാര്‍ഡുമാരായ ബാബുരാജ്, മൊയ്തീന്‍കുട്ടി, താജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ഉടനെ യാത്രക്കാരെ പരിശോധിച്ചുവെങ്കിലും രേഖകളോ പണത്തിന്റെ ഉടമയേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പണം കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി നാട്ടുകാര്‍ ബസ്സിനടുത്ത് തടിച്ചുകൂടിയിരുന്നു. ബസ്സില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറ്റിവിട്ടു. ഡ്രൈവറെയും കണ്ടക്ടറെയും മൊഴിയെടുക്കാന്‍ ബസ് സഹിതം തിരൂര്‍ എകൈ്‌സസ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ കൊണ്ടുവന്ന് മൊഴിയെടുത്തു. പണവും എകൈ്‌സസ് ഉദ്യോഗസ്ഥര്‍ തിരൂരില്‍ കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുണ്ട്. പണം ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment