Latest News

താലൂക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 25 ന് പയ്യന്നൂരില്‍ ഹര്‍ത്താല്‍

MalabarFalsh
പയ്യന്നൂര്‍: സര്‍ക്കാര്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് ഹര്‍ത്താല്‍ ആചരിക്കും. നിര്‍ദിഷ്ട പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ രാവിലെ ആറുമുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും പരീക്ഷകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സി.കൃഷ്ണന്‍ എം.എല്‍.എ. വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. ടി.വി.രാജേഷ് എം.എല്‍.എ.യും യോഗത്തില്‍ പങ്കെടുത്തു.
പയ്യന്നൂര്‍ നഗരസഭ, പഞ്ചായത്തുകളായ കരിവെള്ളൂര്‍- പെരളം, രാമന്തളി, കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം- വയക്കര, ചെറുപുഴ, എരമം- കുറ്റൂര്‍, കുഞ്ഞിമംഗലം, കടന്നപ്പള്ളി- പാണപ്പുഴ, ചെറുതാഴം, മാടായി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും.
കേരളത്തില്‍ പുതുതായി 12 താലൂക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പ്രഥമ പരിഗണനയില്‍ വരേണ്ടിയിരുന്ന പയ്യന്നൂരിനെ അവഗണിക്കുകയായിരുന്നുവെന്നാണ് പരാതി. വിവിധ കമ്മീഷനുകള്‍ താലൂക്ക് രൂപവത്കരണത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അതില്‍ നാലാമതായി പയ്യന്നൂര്‍ ഉണ്ടായിരുന്നു. ഇരിട്ടി കേന്ദ്രമായി പുതിയ താലൂക്ക് വന്നാല്‍തന്നെ ആലപ്പുഴ ജില്ലയുടെ വലിപ്പമുള്ള തളിപ്പറമ്പിനെ വിഭജിച്ച് ഒരു താലൂക്കുകൂടി രൂപവത്കരിക്കുന്നതിന് തടസ്സമില്ല.
കേരളത്തിലെ 32 താലൂക്കുകളില്‍ 20ല്‍ താഴെ വില്ലേജുകള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തളിപ്പറമ്പ് താലൂക്കിലാവട്ടെ 47 വില്ലേജുകളുമുണ്ട്. ഇരിട്ടി- താലൂക്ക് വന്നാലും വിരലിലെണ്ണാവുന്ന വില്ലേജുകള്‍ മാത്രമാണ് അങ്ങോട്ട് പോവുക. യോഗം വിലയിരുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.