വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള എടരിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് ബഹിഷ്‌കരിച്ചിരുന്നു. ഇത് ലീഗ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എടരിക്കോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ലീഗ് റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പ്പിക്കുകയും ചെയ്തതോടെ എടരിക്കോടില്‍ യു.ഡി.എഫ് സംവിധാനമില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
തിരൂരങ്ങാടി പഞ്ചായത്തില്‍ പുര പദ്ധതിക്കായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മണല്‍പാസ് അനുവദിച്ചത് സംബന്ധമായ ക്രമക്കേടുകളും കോണ്‍ഗ്രസ്സും ലീഗും പരസ്യമായി തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷമുണ്ടാക്കിയിരുന്നു.
ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ്സുകാര്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിഷേധിക്കാന്‍ വരെ അവസരം നല്‍കാത്ത ലീഗ് നേതൃത്വത്തിനെതിരേ അണികളുടെ അമര്‍ഷം ഉയരുകയാണ്.
എടരിക്കോട്, പെരുമണ്ണ, തെന്നല, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ആര്യാടനെതിരേ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കാന്‍ പ്രാദേശിക ലീഗ് നേതൃത്വം ഒരുങ്ങുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment