Latest News

DYFI-MYL സംഘര്‍ഷം: ലീഗ് പ്രവര്‍ത്തകര്‍ പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചു

പൊന്നാനി: പുതുപൊന്നാനിയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത്‌ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പൊന്നാനി പോലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം ഉപരോധിച്ചു.
പുതുപൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ പണം അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചേര്‍ന്ന വേദി കയ്യേറാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സത്യാഗ്രഹത്തിനൊടുവില്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ കടല്‍ഭിത്തിക്കായി മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. സത്യാഗ്രഹത്തിന്റെ സമാപനമെന്നോണം നടന്ന പൊതുയോഗത്തിലേക്ക് തീരദേശ മേഖലയിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലം ആക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തതായി മുസ്‌ലിം ലീഗ് ആരോപിച്ചു. മുസ്‌ലിംലീഗ് ആഹ്ലാദപ്രകടനത്തിനിടെ തങ്ങളുടെ ബോര്‍ഡുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പൊതുയോഗസ്ഥലത്തേക്ക് പ്രകടനം നടത്തുകയായിരുന്നു. അതിനിടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അജ്മല്‍, അബ്ദുള്ളക്കുട്ടി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പി.കെ. ഷാഹുല്‍, സാദിഖ്, ഷഹീര്‍, നഗരസഭ കൗണ്‍സിലര്‍ ഒ.ഒ. ഷംസു എന്നിവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.