Latest News

കുട്ടികളെ വരവേല്ക്കാന്‍ ബേക്കല്‍ ബീച്ചില്‍ മരമുത്തശ്ശി ഒരുങ്ങി

ബേക്കല്‍:[www.malabarflash.com] കുട്ടികളെ വരവേല്ക്കാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പാഴ്വസ്തുക്കള്‍ കൊണ്ടൊരു മരമുത്തശ്ശി ഒരുങ്ങി. ചിത്രകാരന്‍ ദേവദാസ് പെരിയ ആണ് പ്രവേശന കവാടത്തില്‍ ഈ ശില്പം ഒരുക്കിയത്. കവാടത്തിന്റെ മറുഭാഗത്ത് കുന്നുകളുടെ ശില്പവും ദേവദാസ് നിര്‍മിച്ചിട്ടുണ്ട്.

വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം തേടിയ ബേക്കലിലെ ബീച്ച് പാര്‍ക്ക് നടത്തുന്നത് ഇപ്പോള്‍ പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കാണ്. വേനല്‍ അവധിക്കാലത്തും മറ്റുമായി കുട്ടികളെ വരവേല്‍ക്കാനാണ് സംഘാടകര്‍ വൈവിധ്യം തേടുന്നത്.

നൂറിലധികം ചാക്കുകള്‍കൊണ്ടാണ് മരമുത്തശ്ശിയെ ഒരുക്കിയത്. പൂക്കള്‍, പൂമ്പാറ്റ, തടാകം എന്നിവയും മരമുത്തശ്ശിക്ക് കൂട്ടിനുണ്ട്. റെജി കാഞ്ഞങ്ങാട് ദേവദാസിനൊപ്പം ശില്പനിര്‍മാണത്തില്‍ സഹായിയായി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.