തലശ്ശേരി: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് ജഡ്ജ് വി ജയറാം ജാമ്യം അനുവദിച്ചു.[www.malabarflash.com]
കേസിലെ ആറാം പ്രതിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ ശരണ്യ നിവാസില്‍ ശരത്ത്, എട്ടാംപ്രതി എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗവും സി പി എം പിണറായി ഏരിയാ കമ്മറ്റി അംഗവുമായ ശാരദാനിവാസില്‍ പി എം അഖില്‍ എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ സറണ്ടര്‍ ചെയ്യാനും ആഴ്ചയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപൊയിലിന് മുമ്പാകെ ഹാജരായി ഒപ്പിടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രമിത്ത് വധക്കേസില്‍ നിലവില്‍ എട്ട് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സി പി എം പടുവിലായി ലോക്കല്‍ കമ്മറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് രമിത്ത് വധിക്കപ്പെടുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ അജിത്ത് കുമാര്‍ ആണ് കോടതി മുമ്പാകെ ജാമ്യഹരജി സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ ഗൂഢാലോചന കുറ്റമാണ് പ്രതികള്‍ക്കെതിരെ പോലീസ് ചൂമത്തിയത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment