തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ അവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. നാലുദിവസത്തേക്ക് നാട്ടില്‍ പോകാനാണ് ഫിബ്രവരി 22ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അനുമതി നല്‍കിയത്. തിരിച്ചുവരേണ്ട കാലാവധി വെള്ളിയാഴ്ച തീരാനിരിക്കെയാണ് ഇറ്റലി പുതിയ തീരുമാനമെടുത്തത്.
വ്യാഴാഴ്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രതിരോധമന്ത്രി ജിമ്പാവോലോ ഡി പാവോലയുമായി നടത്തിയ ചര്‍ച്ചയേതുടര്‍ന്നാണ് നാവികരെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന നാവികരുടെ താത്പര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. തീരുമാനം നാവികര്‍ അംഗീകരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. .
നാവികരെ തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മഞ്ചിനി സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതോടെ സ്ഥാനപതിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും നയതന്ത്രപരിരക്ഷ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മഞ്ചിനി ഇന്ത്യ വിട്ടുപോകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ലെന്നായിരുന്നു ഇറ്റലിയുടെ നിലപാട്.കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നകേസിലാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment