Latest News

ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: പോലീസ് ചര്‍ച്ചയ്ക്ക് വിളി­പ്പിച്ചു

മഞ്ചേരി: ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും പൊലീസ് ഇടപെട്ട് ഇസ്ലാഹി കാമ്പസ് പള്ളി പൂട്ടിക്കുകയും ചെയ്ത സംഭവത്തില്‍ അനുരഞ്ജനമായില്ല. തര്‍ക്കത്തിന് അയവുവന്നതോടെ പൊലീസ് പള്ളി തുറന്ന്കൊടുത്തെങ്കിലും ഖത്തീബിനെ മാറ്റുമെന്ന് ഒരു വിഭാഗവും സമ്മതിക്കില്ലെന്ന് ഔദ്യാഗിക വിഭാഗവും വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിച്ചു.
മൂന്നുവര്‍ഷമായി ജുമുഅ പ്രഭാഷണം നടത്തുന്നയാള്‍ തന്നെ തുടരുമെന്നും സംഘടനയില്‍നിന്ന് സംസ്ഥാന നേതൃത്വം പുറത്താക്കിയവരടക്കുമുള്ളവരുടെ വാദങ്ങള്‍ മുഖവിലക്കെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി കെ.എന്‍.എം ഔദ്യാഗിക വിഭാഗം ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം നടത്തി. ഭാരവാഹികളായ വല്ലാഞ്ചിറ അബ്ദുല്‍ അസീസ്, അബ്ദുല്‍ ലത്തീഫ്, മാടായി മൊയ്തീന്‍, ഹൈദര്‍അലി കുരിക്കള്‍, എം.പി. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. പള്ളിയുടെ പരിപാലനവും നിയന്ത്രണവും പള്ളി കമ്മിറ്റിക്കാണെന്നും ആ കമ്മിറ്റിയുടെ തീരുമാനമാണ് ഖത്തീബിനെ മാറ്റലെന്നും ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും ശനിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മഞ്ചേരി മണ്ഡലം കെ.എന്‍.എം കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ജനറല്‍ ബോഡി ചേര്‍ന്ന് 15അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതാണ്. തര്‍ക്കം തുടരുന്ന പള്ളി ഉള്‍പ്പെടുന്ന കെ.എന്‍.എം ശാഖയില്‍ ഭൂരിപക്ഷത്തിന്‍െറ പിന്തുണയുണ്ടാക്കി പൊലീസിനെ ബോധ്യപ്പെടുത്താന്‍ ഔദ്യാഗിക വിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല. അതിനിടെ ബുധനാഴ്ച വൈകുന്നേരം മഞ്ചേരി സി.ഐ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

മഞ്ചേരിയില്‍ മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; പൊലീസ് പള്ളി പൂട്ടി

ഇസ്‌ലാഹി മസ്ജിദിലെ സംഘര്‍ഷം: ഉത്തരവാദി പോലീസെന്ന് ഭാരവാഹികള്‍



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.