Latest News

ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

ബംഗളൂരു: ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിന്‍െറ പേരില്‍ നഗരത്തില്‍ ഗുണ്ടകളുടെ വിളയാട്ടം. ഗുണ്ടകളുടെ കുത്തേറ്റ് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബസ് സ്റ്റോപ്പില്‍ സഹോദരനൊപ്പം നില്‍ക്കുകയായിരുന്ന 22 കാരനായ കോഴിക്കടയുടമയാണ് ഗുണ്ടാ സംഘത്തിന്‍െറ കൊലക്കത്തിക്കിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
സഹോദരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘം ആക്രമണം നടത്തിയത്.
രണ്ട് ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കടയുടമയെ ആക്രമിച്ച ശേഷം ഗുണ്ടാ സംഘം ഡി.ജെ ഹള്ളിയിലെത്തി വീണ്ടും ആക്രമണം നടത്തി. ആട്ടിറച്ചി വ്യപാരിയെ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.