Latest News

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചസംഭവം: 14 പേര്‍ കസ്റ്റഡിയില്‍

തിരൂര്‍: നാടോടി കുടുംബത്തിലെ മൂന്നുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 14 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവം നടന്ന പ്രദേശത്ത് പരസ്യമായി സ്ഥിരം മദ്യപിക്കുന്നവരെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ കൂട്ടലൈംഗിക പീഡനത്തിനിരയായ കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്ക് സാരമായ പരിക്കുകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അമ്മയോടൊപ്പം കടയുടെ മുന്നില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുത്തുള്ള മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്നില്‍ പനിച്ച് അവശയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് വലിയ മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആസ്പത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തത്.
തിരൂര്‍ ജില്ലാ ആസ്പത്രി റോഡിലെ കടവരാന്തയിലാണ് അമ്മയും മകളും ഉറങ്ങിയിരുന്നത്. ചൊവ്വാഴ്ച രാവിലെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിലെ ജീവനക്കാരിയാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്.

മലപ്പുറത്ത് നാടോടി ബാലികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.