ഉദുമ: ചൊവ്വാഴ്ച വൈകുന്നേരം തച്ചങ്ങാട് അമ്പങ്ങാട് വെച്ച് ബൈക്കപകടത്തില്‍ മരിച്ച പാലക്കുന്ന് ആറാട്ടുകടവിലെ ഭാസ്‌കരന്റെ മകന്‍ ഷൈജുവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ബുധനാഴ്ച രാവിലെ 11 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി പാലക്കുന്നിലെത്തിച്ച ഷൈജുവിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ നിരവധി പേര്‍ എത്തി.

രണ്ട് മണിക്കൂറോളം പാലക്കുന്ന് ടൗണില്‍ പൊതുദര്‍ശനത്തിനിന് വെച്ച ശേഷം ആറാട്ടുകടവിലെ വീട്ടിലെത്തിച്ചു. അവിടെയും വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ശേഷം രണ്ടുമണിയോടെ സംസ്‌കരിച്ചു.
ഡി.വൈ.എഫ്.ഐ പാലക്കുന്ന് ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഷൈജു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു.
രാവിലെ 2 മണിക്കൂര്‍ പാലക്കുന്നില്‍ ഹര്‍ത്താര്‍ ആചരിച്ചു.

No comments:
Post a Comment