സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹാലോചനക്കായി തിരൂരിലെ മാര്യേജ് ബ്യൂറോയില്‍ ബന്ധപ്പെട്ട് പാവപ്പെട്ട കുട്ടിയെ വിവാഹം കഴിക്കുന്നതിനായി അന്വേഷണം നടത്തി. ഇവിടെ നിന്നും കിട്ടിയ ഫോണ്‍ നമ്പറുകളില്‍ സ്ത്രീകളെ വലയിലാക്കി. സ്ത്രീകളെ ഫോണില്‍ വിളിച്ചു പരിചയപ്പെടുകയും ഇവരുടെ പൂര്‍വ്വജീവിതം അന്വേഷിക്കുകയും ചെയ്തു.
ജിന്നിന്റെ സ്വാധീനം ഉണ്ടെന്ന് വിശ്വസിപ്പിക്കുന്ന ഇയാള്‍ ഇവര്‍ക്ക് ദോഷങ്ങളുണ്ടെന്നും അതിന് പരിഹാരം കാണാന്‍ അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനായി ഇവര്‍ക്ക് അക്കൗണ്ട് നമ്പര്‍ നല്‍കി അതില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ പല ദോഷങ്ങളും സംഭവിക്കുമെന്ന് പേടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തിരൂര്‍ നടുവിലങ്ങാടി ഭാഗത്തുള്ള മൂന്ന് സ്ത്രീകളെയാണ് തട്ടിപ്പിനിരയാക്കിയത്. ഇവരില്‍ നിന്നും 1,20,000 രൂപ തട്ടിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ഭാര്യമാരുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, വടകര എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളത്. തട്ടിപ്പിന് ഇയാളുടെ ഭാര്യമാരുടെ അക്കൗണ്ട് നമ്പറുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തട്ടിപ്പിനിരയായ രണ്ട് സ്ത്രീകളുടെ പരാതിയിലാണ് അറസ്റ്റ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment