Latest News

രാജധാനി എക്‌സ്​പ്രസ്സിന് കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്

മംഗലാപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്​പ്രസ്സിനുനേരെ കല്ലേറ്. രണ്ടുയാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് 5.15ഓടെ ഉഡുപ്പി മുല്‍ക്കിക്കടുത്താണ് സംഭവം. ഏറില്‍ വി. 1 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു. ചില്ലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ജനലരികിലെ സീറ്റില്‍ ഇരുന്ന് ലാപ്‌ടോപ്പ് ഉപയോഗിക്കുകയായിരുന്ന മൂന്ന് യാത്രക്കാരുടെ ലാപ്‌ടോപ്പ് കേടായി. കോച്ചിലെ എ.സി.അറ്റന്‍ഡറോട് പരാതി പറഞ്ഞെങ്കിലും കൈമലര്‍ത്തുകയായിരുന്നെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.