മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചക്കാരുടെ വെടിയേറ്റ് മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടു. മുത്തൂറ്റിൽ കമ്പ്യൂട്ടർ എൻജിനീയറായ മാവേലിക്കര അറുന്നൂറ്റിമംഗലം മുറുവായിക്കര ബ്ലസ് ഭവനിൽ സാജു സാമുവലാണ് (29) മരിച്ചത്. മലയാളി ഉൾപ്പെടെ മറ്റ് രണ്ടുപേർക്ക് വെടിയേറ്റു.[www.malabarflash.com]
നാസിക്കിലെ ഉന്ത്വാടിയിൽ സിറ്റി സെന്റര്‍ മാളിനടുത്ത മുത്തൂറ്റ് ഫിനാൻസിൽ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
നാസിക്കിലെ ഉന്ത്വാടിയിൽ സിറ്റി സെന്റര്‍ മാളിനടുത്ത മുത്തൂറ്റ് ഫിനാൻസിൽ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
അപായമണി മുഴക്കിയതോടെ പതറിയ കൊള്ളസംഘം സാജുവിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് കവർച്ച ശ്രമം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായി നാസിക് ജില്ല പോലീസ് സൂപ്രണ്ട് വിശ്വാസ് നഗ്രെ പാട്ടീൽ പറഞ്ഞു. മുത്തൂറ്റിന്റെ മുംബൈ ഓഫിസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു ഓഡിറ്റിങ്ങിനായി നാസിക് ശാഖയിൽ എത്തിയതായിരുന്നു.
മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിൽ എത്തിക്കും. പരേതനായ സാമുവൽ ആണ് സാജുവിന്റെ പിതാവ്. മാതാവ്: സാറാമ്മ. ഭാര്യ: ജയ്സി. മകൻ: ജർമി (ഒമ്പതുമാസം).
മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിൽ എത്തിക്കും. പരേതനായ സാമുവൽ ആണ് സാജുവിന്റെ പിതാവ്. മാതാവ്: സാറാമ്മ. ഭാര്യ: ജയ്സി. മകൻ: ജർമി (ഒമ്പതുമാസം).
മലയാളി കൈലാഷ് ജയനാണ് വെടിയേറ്റ മറ്റൊരാൾ. ഇയാളുടെ നില ഗുരുതരമല്ല.
No comments:
Post a Comment