11 പ്രതികള്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചതില്‍, യാക്കൂബ് മെമന്റെ ഒഴികെ ബാക്കിയെല്ലാവരുടെയും ശിക്ഷ സുപ്രീംകോടതി ജീവപര്യമായി കുറച്ചു. 1994 ല്‍ പോലീസിന് കീഴടങ്ങിയത് മുതല്‍ ജയിലില്‍ കഴിയുകയാണ് യാക്കൂബ് മെമന്‍.
ആയുധം കൈവശംവെച്ച കേസില്‍ സഞ്ജയ് ദത്തിന് ആറുവര്‍ഷം തടവുശിക്ഷയാണ് ടാഡാ കോടതി വിധിച്ചിരുന്നത്. അതാണ് അഞ്ചുവര്‍ഷമായി സുപ്രീംകോടതി ഇപ്പോള്‍ കുറച്ചത്. 18 മാസം ഇതിനകം ജയിലില്‍ കഴിഞ്ഞ ദത്ത് ഇനി മൂന്നരവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ദത്ത് അടക്കമുള്ളവര്‍ക്ക് കീഴടങ്ങാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.
എ കെ 56 റൈഫിളും 9 എം എം പിസ്റ്റളും കൈവശംവച്ച കേസിലാണ് ടാഡാ കോടതി ദത്തിന് ശിക്ഷ വിധിച്ചത്. ഗൂഢാലോചന അടക്കം അദ്ദേഹത്തിനെതിരെ ആരോപിച്ചിരുന്ന ഗൗവരമേറിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന കേസിന്റെ അന്വേഷണം വര്‍ഷങ്ങള്‍ നീണ്ടിരുന്നു. 123 പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ദാവൂദ് ഇബ്രാഹീം അടക്കമുള്ളവരെ ഇനിയും പിടികൂടാനുണ്ട്. 2006 ലാണ് ടാഡ കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment