പെരളശ്ശേരി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു. കുട്ടികളെ ആദ്യം കിണറ്റിലിട്ട ശേഷം സുഷമ ചാടുകയായിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. സുഷമ കുട്ടികളെയുമെടുത്ത് പോകുന്നത് സന്ദീപ് അറിഞ്ഞിരുന്നെങ്കിലും ഈ കടുംകൈ ചെയ്യാനാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞില്ലെന്ന് സന്ദീപിന്റെ ജ്യേഷ്ഠന്‍ പറഞ്ഞു.
മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സജല്‍. സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്‌നമാണെന്നാണ് സൂചന. കോണ്‍ക്രീറ്റ് കാര്‍ ജോലിക്കാരനാണ് സന്ദീപ്. തറവാട് വീടിന് തൊട്ട് മുമ്പില്‍ ഇവര്‍ പുതുതായി പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. സന്ദീപിന്റെ അമ്മയും ജ്യേഷഠനും കുടുംബവുമാണ് ഈ വീട്ടിലെ മറ്റ് താമസക്കാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment