Latest News

പ്രവാസികള്‍ക്ക് എയര്‍ഇന്ത്യയുടെ ഇരട്ടി പ്രഹരം

ന്യൂഡല്‍ഹി: നിദാഖത്തിനെ തുടര്‍ന്നു സൗദിയില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങുന്ന പ്രവാസികള്‍ക്ക് എയര്‍ഇന്ത്യയുടെ ഇരട്ടി പ്രഹരം. നിദാഖത്ത് പരിശോധന കര്‍ശനമാക്കിയ ശേഷം യാത്രാക്കൂലിയില്‍ വന്‍ വര്‍ധനയാണു വരുത്തിയത്. മറ്റു വിമാന കമ്പനികളും നിരക്കു വര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും എയര്‍ ഇന്ത്യ ഇരട്ടയിലധികമായാണു നിരക്കു വര്‍ധിപ്പിച്ചത്. ഇതോടെ മടങ്ങി വരുന്നവര്‍ പലരും വിമാനങ്ങള്‍ മാറി കയറുന്നതടക്കം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മറ്റുള്ളവരാകട്ടെ എയര്‍ ഇന്ത്യ നിരക്കു കുറയ്ക്കുന്നതും കാത്ത് ഒളിവില്‍ തുടരുന്നു. സര്‍വീസുകള്‍ വൈകിക്കുന്നതിലടക്കം മുന്‍പും എയര്‍ഇന്ത്യ പഴി കേട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.