Latest News

ഉദുമയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

 Palakunnu-uduma
ഉദുമ: സഹോദരിയുടെ വീട്ടില്‍പോയി സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അക്രമിച്ചു.
ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ ഇസ്മാഈലിന്റെ മകനുമായ ടി.കെ. മുഹമ്മദ് ഇല്യാസിനെ (17) യാണ് പേനാകത്തികൊണ്ട് ദേഹമാസകലനം മുറിവേററ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇല്ല്യാസിന്റെ സുഹൃത്തും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോളജിലെ ഒന്നാംവര്‍ഷ ബി.ബി.എം. വിദ്യാര്‍ത്ഥിയും ചട്ടഞ്ചാലിലെ അബ്ദുല്ലകുഞ്ഞിയുടെ മകനുമായ ബി.എം. മുഹമ്മദ് നൗഫലില്‍(19) നും മര്‍ദ്ദനമേററു.
ഉദുമ കാപ്പിലിലെ സഹോദരിയുടെ വീട്ടില്‍പോയിരുന്ന ഇല്യസ് നൗഫലിനോടൊപ്പം നടന്നുവരുമ്പോള്‍ പാലക്കുന്നില്‍വെച്ച് തടഞ്ഞുനിര്‍ത്തിയ എട്ടംഗസംഘം ആക്രമിക്കുകയായിരുന്നു. സപഹാഠികളായ അഞ്ചുപേരും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇല്യാസ് പറഞ്ഞു. സ്‌കൂളില്‍ നേരത്തെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.
അതിനിടെ രാത്രി മൂന്ന് മണിയോടെ പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ പാക്യാരയില്‍ വെച്ച് കല്ലേറുണ്ടായി. മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.