Latest News

വീജേന്ദര്‍ സിംഗിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍

Sports, Vijender Singh, Drugs, Police, Evidence,
മൊഹാലി: കാനഡക്കാരനായ മയക്കുമരുന്ന് കച്ചവടക്കാരന്‍ അനൂപ് സിംഗ് കാഹ്ലോണുമായി ബോക്‌സര്‍ വിജേന്ദര്‍ സിംഗിന് അഭേദ്യമായ ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വിജേന്ദറും അനൂപും തമ്മില്‍ നടത്തിയ നിരവധി ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്നാണ് റിപോര്‍ട്ട്. ഡല്‍ഹിയിലെ ഒരു ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒരുമിച്ചു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. അതിനിടെ വിജേന്ദറിന്റെ രക്ത, മുടി സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. 

അതേസമയം പഞ്ചാബ് പോലീസിന് മുടിയും രക്തവും നല്‍കില്ലെന്ന നിലപാടിലാണ് വിജേന്ദര്‍. വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ കാഹ്‌ളണിലെ ശിവാലിക് വിഹാര്‍ വസതിയില്‍നിന്ന് 130 കോടി രൂപ വിലമതിക്കുന്ന 26 കിലോഗ്രാം ഹെറോയിന്‍ പോലീസ് കണ്ടെത്തിയിരുന്നു. വീടിനു സമീപത്തുനിന്ന് വിജേന്ദറിന്റെ ഭാര്യ അര്‍ച്ചനയുടെ പേരിലുള്ള കാറും കണ്ടെത്തിയിരുന്നു.

Keywords: Sports, Vijender Singh, Drugs, Police, Evidence, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.