Home
Kasaragod
News
പ്രഭന്‍ നീലേശ്വരത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു
പ്രഭന്‍ നീലേശ്വരത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു
നീലേശ്വരം: ഏറ്റവും ചെറിയ ജലച്ചായചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ സ്ഥാനം നേടിയ പ്രഭന്‍ നീലേശ്വരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ത്യ ബുക്ക് ഓഫ് റിക്കോഡിന്റെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഏറ്റവും ചെറിയ മൂന്നു ജലച്ചായാചിത്രമായിരുന്നു പ്രഭന്‍ വരച്ചത്. ഇതില്‍ ഏറ്റവും വലിപ്പം 1.8X1.30 സെ.മീറ്ററും, രണ്ടാമത്തെത് 2.5 സെ.മീറ്ററുംX 1.6 സെ.മീറ്ററും, മൂന്നാംമത്തെ ചിത്രം 2.2 സെ.മീറ്റര്‍X1.4 സെ.മീറ്ററുമാണ്. പ്രത്യേകം ഡിസൈന്‍ ചെയ്ത ആര്‍ട്ട് ബ്രഷ് ഉപയോഗിച്ച് ലെന്‍സിന്റെ സഹായത്തോടെയാണ് അത്യപൂര്‍വമായ ഈ ചിത്രങ്ങള്‍ പ്രഭന്‍ വരച്ചത്. വീട്ടിമരത്തില്‍ തീര്‍ത്ത ഫ്രെയിമുകള്‍ ചിത്രങ്ങള്‍ക്ക് ചാരുത പകരുന്നതാണ്. നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ ചിത്രകലാധ്യാപകനായ പ്രഭന്‍, വിദ്യാലയത്തിലെ 'മാതൃഭൂമി സീഡ്' കോ ഓര്‍ഡിനേറ്ററാണ്. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപകനായിരുന്ന തമ്പുരാന്റെ ശില്പം രാജാസിന്റെ മുറ്റത്ത് നിര്‍മിച്ച് നല്‍കിയതിനാല്‍ നീലേശ്വരം രാജാവായിരുന്ന തെക്കെ കോവിലകത്തെ ടി.സി. കൃഷ്ണവര്‍മ വലിയരാജ പ്രഭന്‍ നീലേശ്വരത്തിന് 'രാജശില്പി' പട്ടം സമ്മാനിച്ചിരുന്നു. അറിയപ്പെടുന്ന ചിത്രകാരനും ശില്പിയുമാണ് അദ്ദേഹം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Praban Nelwswaram, Ommanchandi, Award
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള് ദിലീപ് വര്ഗീസ് എന്ന മലയാളി ബിസി...
-
മണ്ണാര്ക്കാട്:[www.malabarflash.com] കല്ലാംകുഴിയില് കാന്തപുരം വിഭാഗം സുന്നി പ്രവര്ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കാസര്കോട്: ഗുണ്ടാതലവന് ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില് ഒളിവിലായിരുന്ന കാസര്കോട് മേല്പ്പറമ്പ് ...
-
ബേക്കല്: അഗസറഹൊള ഗവ. യുപി സ്കൂളില് എംഎല്എയുടെ പ്രാദേശിക വികസന ഫണ്ടില് അനുവദിച്ച വാനിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന് എംഎല്എ (ഉദുമ) നിര...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു. ഇരുകൈകള്ക്കും കാലുകള്ക്കും പരിക്കേറ്റ തലശ്ശേരി ഇല്ലത്ത് താഴെയിലെ മണ്ടോത്തുംകണ്ടിയില് ...
No comments:
Post a Comment