ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി യുടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡോക്ടേര്‍സ് പോളി ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് ത്രമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏക ദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ എം പി ഹാളില് സ്ത്രീകളും പുരുഷന്മാരുമടക്കം മുന്നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ വളരെ ഏറെ ആശ്വാസമായി. മെഡിക്കല്‍ ക്യാമ്പ് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് പി എസ് എച്ച് തങ്ങള്‍, ജനറല്‍സെക്രട്ടറി അബ്ദുല്‍ നാസര്‍ (നാച്ചി), സെക്രട്ടറി കെ എസ് മുഹമ്മദ് കുഞ്ഞി, ഉപദേശക സമിതി അംഗം എം പി ഷാഫി ഹാജി, എസ് എ എം ബഷീര്‍, ജില്ല പ്രസിഡണ്ട് എം വി ബഷീര്‍, ജനറല്‍ സെക്രട്ടറി കെ എസ് അബ്ദുള്ള കുഞ്ഞി, ട്രഷറര്‍ അഷ്‌റഫ് ആനക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
മണ്ഡലം പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി അബ്ദുള്ള ഡി എസ്, ട്രഷറര്‍ ഇബ്രാഹിം നാട്ടക്കല്‍, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുസ്തഫ ബാങ്കോട്, മൊയ്തീന് ആദൂര്‍, അഹമ്മദ് അലി ചേരൂര്‍, ഷഹീന് എം പി, ഹാരിസ് ഏറിയാല്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...


No comments:
Post a Comment