Latest News

കൗതുകമായി മണ്ണെണ്ണ ഇസ്തിരിപ്പെട്ടി

പിലിക്കോട്: വൈദ്യുതിയിലും ചിരട്ടയിലും പ്രവര്‍ത്തിക്കുന്ന തേപ്പുപെട്ടികള്‍ മാത്രം കണ്ടവര്‍ക്കു മുന്നില്‍ കൗതുകം നിറയ്ക്കുകയാണ് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന തേപ്പുപെട്ടി. കാലിക്കടവിലെ ദേവീവിലാസം ഹോട്ടല്‍ ഉടമ എം.വി. പവിത്രന്റെ കൈയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തേപ്പുപെട്ടിയുള്ളത്. ഏതാണ്ട് മൂന്നുകിലോയോളം ഭാരമുള്ള ഇത് ഇരുമ്പിലാണു നിര്‍മിച്ചിരിക്കുന്നത്.
പിറകുവശത്തുള്ള ചെറിയ ദ്വാരത്തില്‍ കൂടിയാണ് മണ്ണെണ്ണ ഒഴിക്കുക. ചെറിയ തിരിയില്‍ തീ കൊളുത്തിയ ശേഷം വായു കടത്തി വിട്ടാണ് തേപ്പുപെട്ടി ചൂടാക്കുന്നത്. പെട്രോമാക്‌സിനു തുല്യമായ പ്രവര്‍ത്തനമാണ് ഇത്. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ പഴയകാല ഉപകരണങ്ങള്‍ പലതും ഓര്‍മയിലേക്ക് മറയുമ്പോള്‍ അവയെ പുതുതലമുറയ്ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണു പവിത്രന്റെ ഇത്തരം ശേഖരണത്തിനു പിന്നിലുള്ള ലക്ഷ്യം. ഏഴിലോട് സ്വദേശിയില്‍ നിന്ന് 12,000 രൂപ നല്‍കിയാണു പവിത്രന്‍ ഇതു സ്വന്തമാക്കിയത്. അപൂര്‍വങ്ങളായ നൂറുകണക്കിനു നാണയങ്ങളും പവിത്രന്റെ ശേഖരത്തിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.