തിരൂര്‍: തിരൂരില്‍ നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി നാടോടി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കിയിരുന്നതായി പോലീസ്. പരപ്പനങ്ങാടി ചെറമംഗലം കാഞ്ഞിരക്കണ്ടി അഷ്്‌റഫിന്റെ മകന്‍ മുഹമ്മദ് ജാസിം (23) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്.
മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ഇയാള്‍ നഗരത്തില്‍ അലഞ്ഞു നടക്കുന്ന സ്ത്രീകളുമായി അടുപ്പം കുടി അവരെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുകയാണ് പതിവ്. ഇംഗിതത്തിനു വഴങ്ങാത്ത സ്ത്രീകളുമായി വഴക്കിടുകയും പിന്നീട് അവരുടെ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. വ്യാഴാഴ്ച വൈകുന്നേരം നാലിനു കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസത്തുവച്ചാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.
മലപ്പുറം എസ്പി കെ.സേതുരാമന്‍ വിശദമായി ചോദ്യം ചെയ്ത പ്രതിയെ വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. തിരൂര്‍ ഡിവൈഎസ്പി കെ.എം. സൈതാലിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്.
അമ്മയുടെ കൂടെ തിരൂര്‍ ജില്ലാ ആശുപത്രി പരിസരത്തെ കടവരാന്തയില്‍ കിടന്നുറങ്ങിയ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു പ്രതിയെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് മഹിളാസമാജം വളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനുശേഷം തിരൂരില്‍ നിന്ന് ഓട്ടോ വിളിച്ചു താനൂരിലെത്തുകയും അവിടെ നിന്നും മംഗലാപുരം ഭാഗത്തേക്കു തീവണ്ടി മാര്‍ഗം രക്ഷപ്പെടുകയായിരുന്നു ഇയാള്‍. തുടര്‍ന്നു വീണ്ടും തിരൂരിലെത്തിയ പ്രതി പിടിക്കപ്പെടുമെന്നായപ്പോള്‍ കോഴിക്കോട്ടേക്കു മുങ്ങുകയായിരുന്നു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു വച്ചു പ്രതിയെ മലപ്പുറം പോലീസ് പിടികൂടുകയുമായിരുന്നു.
പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയില്‍ നിന്നാണ് പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കൂട്ടുകാരി പ്രതിയുടെ കാമുകിയായിരുന്നുവെത്രേ. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി ചെറുപ്പത്തില്‍ തന്നെ ടൗണുകള്‍ കേന്ദ്രീകരിച്ചു പോക്കറ്റടിയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിലും ഇടപെടാറുണ്ടായിരുന്നു. മുഹമ്മദ് ജാസിമിനെതിരേ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനുകളില്‍ കേസുള്ളതായി പോലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്നു പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. എഡിജിപി ശങ്കര്‍ റെഡ്ഡി, തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ്, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി കെ.എം സൈതാലി, സിഐ ആര്‍. റാഫി, എസ്‌ഐ സി.പി വാസു, വനിതാ സിഐ ഷാന്റി സിറിയക്, വനിതാ പോലീസുകാരായ സീമ, മറ്റു അംഗങ്ങളായ രാജേഷ്, പ്രമോദ്, കുമാരന്‍കുട്ടി, ഷുക്കൂര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇരുപതിലേറെ നാടോടികളെയും നിരവധി ഓട്ടോ ഡ്രൈവര്‍മാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്നു മൂന്നു ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
(ദീപിക)
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
No comments:
Post a Comment