
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം കള്ളക്കടത്ത്. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കു മസ്‌കറ്റില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന മൂന്നര കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് സാബിറില്‍(27) നിന്നാണു സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടിയത്.
എല്‍സിഡി ടിവിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 120 സ്വര്‍ണ ബിസ്‌കറ്റുകളാണു കണ്ടെത്തിയത്. സംശയം തോന്നിയ അധികൃതര്‍ ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണു ബിസ്‌കറ്റുകള്‍ കണ്ടത്. ഇയാള്‍ കള്ളക്കടത്തുസംഘത്തിന്റെ കാരിയറാണെന്നു സംശയിക്കുന്നു. മുഹമ്മദ് സാബിറിനെ എയര്‍ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ രോഹിത്കുമാര്‍, ജവനാത്ത് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു കള്ളക്കടത്തു പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച ദുബായിയില്‍ നിന്നു കടത്തിയ മൂന്നുകിലോ സ്വര്‍ണക്കട്ടികള്‍ കരിപ്പൂരില്‍ പിടികൂടിയിരുന്നു. കണ്ണൂര്‍ കടവത്തുര്‍ സ്വദേശി സുബൈറില്‍ (32) നിന്നാണ് ഇതു പിടികൂടിയത്.

No comments:
Post a Comment