Latest News

ശ്രീനഗറില്‍ ഭീകരാക്രമണം; അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ശ്രീനഗറിന് സമീപമുള്ള സി ആര്‍ പി എഫ് ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു, ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ സൈനികര്‍ രണ്ട് ഭീകരരെ വധിച്ചു.
മൂന്നംഗ സംഘമാണ് ബുധനാഴ്ച രാവിലെ ബെമിന മേഖലയിലെ സി ആര്‍ പി എഫ് ക്യാമ്പിനുനേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഭീകരരും സുരക്ഷാസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടു.
ആക്രമിക്കപ്പെട്ട സൈനിക ക്യാമ്പിന് സമീപം സ്‌കൂള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചുള്ള പണിമുടക്ക് നടക്കുന്നതിനാല്‍ സ്‌കൂള്‍ ഇന്ന് പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ഏതാനും പേര്‍ സ്‌കൂള്‍ മൈതാനത്ത് കളിക്കാന്‍ എത്തിയിരുന്നു. സൈനികര്‍ ഉടന്‍ തീവ്രവാദികളെ നേരിട്ടതിനാല്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സുരക്ഷാ സൈന്യത്തിനുനേരെ ജമ്മു കശ്മീരില്‍ മൂന്നു വര്‍ഷത്തിനിടെ ഉണ്ടാവുന്ന ആദ്യത്തെ വലിയ ഭീകരാക്രമണമാണ് ഇത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമായാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദത്വം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.