.jpg&container=blogger&gadget=a&rewriteMime=image%2F*)
ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സിന്‍റെ ആഭിമുഖ്യത്തില്‍ സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ആലൂര്‍ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ ആണ്ട് നേര്‍ച്ചയും മെയ് 6,7,8,9, തിയ്യതികളില്‍ നടത്താന് ചെയര്‍മാന്‍ ആലൂര്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയതങ്ങളുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സ് യോഗം തീരുമാനിച്ചു.
മെയ് ആറിനു രാവിലെ ഒമ്പത് മണിക്ക് ചെയര്‍മാന്‍ ആലൂര്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയതങ്ങള്‍ പതാക ഉയര്‍ത്തുന്നതോട് കൂടി പരിപാടിക്ക് തുടക്കം കുറിക്കും. മെയ് 6,7,8, തിയ്യതികളില്‍ രാത്രി പ്രമുഖ മതപണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ നടക്കും. ഒമ്പതിനു വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മൌലിദ് പാരായണത്തിലും സ്വലാത്ത് മജ്‌ലിസിലും ഉല്‍ബോധന പ്രസംഗത്തിലും കൂട്ടുപ്രാര്‍ത്ഥനയിലും പ്രമുഖ സാദാത്തുക്കളും മത പണ്ഡിതരും സൂഫീ വര്യരും സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപ്പിക്കും.

No comments:
Post a Comment