കാസര്‍കോട്-കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി, തലശ്ശേരി-വളവുപാറ, ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മുവാറ്റുപുഴ, പുനലൂര്‍-പൊന്‍കുന്നം-തൊടുപുഴ, പെരിമ്പിലവ്-പെരിന്തല്‍മണ്ണ എന്നീ റോഡുകളാണ് കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അത്യാധുനികവും ശാസ്ത്രീയവുമായ സിഗ്‌നല്‍ സംവിധാനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മാണം എന്നിവ കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. 367 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുന്നത്. 2403 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതിയോളം തുകയാണ് ലോകബാങ്ക് നല്‍കുന്നത്.
ബാക്കി പകുതി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. റോഡിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനവും അതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്രോജക്ടും വിലയിരുത്താന്‍ നിരവധി തവണ ലോകബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തിയിരുന്നു.
ഒരാഴ്ച മുമ്പ് ലോകബാങ്ക് പ്രതിനിധികള്‍ പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ കൂടി അംഗീകാരം ലഭിച്ചതോടെ വായ്പയ്ക്കുള്ള വഴിതെളിഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് ലോകബാങ്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇക്കണോമിക് അഫയേഴ്‌സ് ഡയറക്ടര്‍ സജീവ് കൗഷിക്, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍, കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടര്‍ ജോസഫ് മാത്യു, പൊതുമരാമത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ടി.കുഞ്ഞുമുഹമ്മദ് എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന അവസാന വട്ട ചര്‍ച്ചയില്‍ പങ്കെടുത്തു.
പുനര്‍നിര്‍മിക്കുന്ന എട്ട് റോഡുകളില്‍ അഞ്ചെണ്ണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment