Latest News

എന്തു പറയണമെന്ന് പഠിപ്പിക്കാന്‍ മജീദ് വളര്‍ന്നിട്ടില്ലെന്ന് ആര്യാടന്‍

കോഴിക്കോട്: ''ഭരണഘടനയും ജനാധിപത്യമര്യാദയും കൂട്ടുത്തരവാദിത്തവും എന്നെ പഠിപ്പിക്കാന്‍ മജീദല്ല ഹൈദരലി ശിഹാബ് തങ്ങള്‍പോലും വളര്‍ന്നിട്ടില്ല. എനിക്ക് ശരിയാണെന്നു തോന്നുന്നത് എന്റെ പാര്‍ടിയില്‍ പറയും. ഞാനൊരു മന്ത്രിയാണ്. മജീദിനെപോലെ എനിക്ക് പറയാനാകില്ല. അവരോട് ചോദിച്ച് തീട്ടൂരം വാങ്ങിപ്പോകാന്‍ എന്നെ കിട്ടില്ല''. കല്‍പ്പറ്റയിലും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജിവെക്കണമെന്ന മുസ്‌­ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.
എന്റെ പാര്‍ട്ടിക്കുള്ളില്‍ എനിക്കു ശരിയെന്നു തോന്നുന്നത് ഞാന്‍ പറയും. മന്ത്രി സഭയില്‍ പറയാനുള്ളത് അവിടെ പറയും. ഇതൊന്നും പുറത്തുപറയില്ല. എന്തു പറയണമെന്ന് പഠിപ്പിക്കാന്‍ മജീദ് വളര്‍ന്നിട്ടില്ല. എന്നെ നിയന്ത്രിക്കാന്‍ ഇവരൊന്നും ആയിട്ടില്ല. എന്റെ പാര്‍ട്ടി നേതാക്കന്മാരായ രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പറഞ്ഞാല്‍ അനുസരിക്കും. ലീഗ് പറഞ്ഞാല്‍ കടലാസിന്റെ വിലപോലും താന്‍ കൊടുക്കില്ല­ ആര്യാടന്‍ പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ താന്‍ പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിലും മറ്റെല്ലാ കാര്യങ്ങളും ഒരുവിധം ഒപ്പിച്ച നല്ല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആര്യാടന്‍ പറ­ഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Ariyadan Mohammed, KPA Majeed, Panakkad Thangal, Omman Chandi, Chennithala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.