ചെന്നൈ: ചെന്നൈയിലെ കൊടുങ്ങയൂരില്‍ കുടിലുകള്‍ക്ക് തീപിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. മീനാക്ഷി (53), ഇവരുടെ അമ്മ സരോജ (76), രാജമ്മാള്‍ (85) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടിലുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. തീപിടുത്തത്തില്‍ 10 ഓളം കുടിലുകള്‍ കത്തി നശിച്ചു. കുടിലുകളുടെ ഉടമസ്ഥാനായ രാജ, സഹോദരി ഗോമതി, ഇവരുടെ മക്കളായ കാര്‍ത്തിക്ക്, കുബേന്ദ്രന്‍, മറ്റൊരു സ്ത്രീയായ കോകില എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
കാഞ്ഞങ്ങാട്: മംഗളൂരുവില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു പടന്നക്കാട് സുമയ്യാ മന്‍സിലില്‍ സുഹൈല...

No comments:
Post a Comment