Latest News

സിഐടിയു അഖിലേന്ത്യാ സമ്മേളന വിളംബര ജാഥകള്‍ 25ന് തുടങ്ങും


കണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 25 മുതല്‍ കണ്ണൂര്‍ ടൗണില്‍ എട്ടു വിളംബര ജാഥകള്‍ നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് വിളംബര ജാഥകള്‍. 25ന് രണ്ടു ജാഥകളുണ്ട്. മോട്ടോര്‍ തൊഴിലാളികളുടെ വിളംബരജാഥ വൈകിട്ട് നാലിന് കാല്‍ടെക്സ് ജങ്ഷനില്‍ പി ജയരാജനും കെഎംഎസ്ആര്‍എയുടേത് വൈകിട്ട് നാലിന് സൂപ്പര്‍ബസാറില്‍ പ്രൊഫ. കെ എ സരളയും ഫ്ളാഗ് ഓഫ് ചെയ്യും. കൈത്തറി, ടെക്സ്റ്റൈല്‍, ബീഡി, റബ്കോ തൊഴിലാളികള്‍ അണിനിരക്കുന്ന ജാഥ 26ന് വൈകിട്ട് നാലിന് പ്രഭാത് ജങ്ഷനില്‍ കെ ചന്ദ്രന്‍ പിള്ള ഫ്ളാഗ്ഓഫ് ചെയ്യും. കെഎസ്ആര്‍ടിഇഎ, കെഎസ്ഇബിഡബ്ല്യുഎ, കെഡബ്ല്യുഎഇയു സംഘടനകളുടെ നേതൃത്വത്തില്‍ 27ന് വൈകിട്ട് നാലു മുതല്‍ താണയില്‍ വിളംബരജാഥ നടത്തും. പുഞ്ചയില്‍ നാണു ഫ്ളാഗ് ഓഫ് ചെയ്യും. കെസിഇയു വിളംബരജാഥ 28ന് വൈകിട്ട് നാലിന് കൊയിലി ആശുപത്രിക്കു സമീപം സി കൃഷ്ണന്‍ എംഎല്‍എയും ചെത്തുതൊഴിലാളി യൂണിയന്‍ ജാഥ 29ന് പകല്‍ 11ന് പ്രഭാത് ജങ്ഷനില്‍ എം വി ജയരാജനും ഫ്ളാഗ് ഓഫ് ചെയ്യും. ജനാധിപത്യ മഹിളാ അസോസിയേഷനും വര്‍ക്കിങ് വിമന്‍സ് കോ- ഓഡിനേഷന്‍ കമ്മിറ്റിയും നടത്തുന്ന ജാഥ 29ന് വൈകിട്ട് നാലിന് സ്റ്റേറ്റ് ബാങ്കിനു സമീപം പി കെ ശ്രീമതിയും കോഫി ഹൗസ് ജീവനക്കാരുടെ ജാഥ 30ന് വൈകിട്ട് നാലിന് ഫോര്‍ട്ട് റോഡ് കോഫി ഹൗസിനു സമീപം കെ പി സഹദേവനും ഫ്ളാഗ് ഓഫ് ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.