ഉദുമ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസി-ഐടിഎഫ് ട്രസ്റ്റ് ഫോര്‍ ഇന്ത്യന്‍ സീ ഫെയേര്‍സിന്റെ ധനസഹായത്തോടെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത് വിംഗിന്റെ സഹകരണത്തോടെ ഉദുമ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച കഞ്ഞിപ്പുരയുടെ ഉദ്ഘാടനം ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും മുന്‍ പ്രധാനദ്ധ്യാപകനുമായ കെ.വി.കരുണാകരന്‍ മാസ്റ്റര്‍ ദീര്‍ഘകാലം സ്‌കൂളിലെ അദ്ധ്യാപികയും പ്രധാനദ്ധ്യാപികയുമായിരുന്ന യശോദ ടീച്ചര്‍ എന്നിവരെ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
എല്‍എസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദന.കെ, ആര്യ.എ, കെട്ടിടനിര്‍മ്മാണം നിര്‍വ്വഹിച്ച കെ.ജി.ജയചന്ദ്രന്‍ എന്നിവരെ പി.വി.കണ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
എ.ബാലകൃഷ്ണന്‍, പ്രമീള, സുജാതരാമകൃഷ്ണന്‍, രവിവര്‍മ്മന്‍, ശിവാനന്ദന്‍, എ.രാമചന്ദ്രന്‍, സന്തോഷ്.ടി, സുരേഷ്.ടി.വി, മധുസൂദനന്‍, രാജേന്ദ്രന്‍ മുതിയക്കാല്‍, കെ.സന്തോഷ് കുമാര്‍, സി.തമ്പാന്‍, കെ.എ.മുഹമ്മദലി, കെ.വി.ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനദ്ധ്യാപിക ടി.കെ.പത്മകുമാരി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Udma Lp School, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasaragod, Udma Lp School, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment