തിങ്കളാഴ്ച വൈകുന്നേരമാണു കൈതേരി രാമപുരം ജിജിന നിവാസില്‍ ദാസന്‍-സജിമ ദമ്പതികളുടെ മകള്‍ ജിന്‍സി (21) യെ വീടിനടുത്തു തന്നെയുള്ള ഭര്‍തൃവീട്ടിലെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. കഴിഞ്ഞ ജനുവരി 29 നായിരുന്നു ജിന്‍സിയും രാമപുരത്തെ ഫര്‍ണിച്ചര്‍ തൊഴിലാളിയുമായ വിവേകുമായി വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണെ്ടന്നു കാണിച്ചു ജിന്‍സിയുടെ അമ്മാമനായ കെ. സജീവന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അഡീഷണല്‍ എസ്‌ഐ ഉണ്ണികൃഷ്ണനാണ് അന്വേഷണചുമതല. ജിന്‍സിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കൂത്തുപറമ്പ് തഹസില്‍ദാര്‍ അനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഏക സഹോദരി: ജിജിന (വിദ്യാര്‍ഥിനി, പയ്യന്നൂര്‍)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment