ഒരു ക്യാബിനറ്റ് മന്ത്രിയടക്കം അഞ്ച് മന്ത്രിമാരാണ് ഡിഎംകെയ്ക്ക് ഉള്ളത്. ഇവര്‍ രാജിവെയ്ക്കുമെന്നും കരുണാനിധി അറിയിച്ചു. ഡിഎംകെയുടെ 18 എംപിമാരുടെ പിന്തുണ നഷ്ടപ്പെടുന്നത് യുപിഎ സര്‍ക്കാരിന് സഭയില്‍ നിര്‍ണായക അവസരങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ട് വിഷയത്തില്‍ കരുണാനിധിയുമായി കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, പി. ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലും നിലപാടില്‍ ഉറച്ചുനിന്ന കരുണാനിധി തീരുമാനം എത്രയും വേഗം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും അനുകൂലമായ മറുപടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഉണ്ടാകാഞ്ഞതാണ് കരുണാനിധിയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.
പാര്‍ട്ടി അധ്യക്ഷന്റെ പ്രഖ്യാപനം അണികള്‍ പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ശ്രീലങ്ക ഗുരുതരമായ യുദ്ധകുറ്റങ്ങളാണ് ചെയ്യുന്നതെന്നും ഡിഎംകെ ഈ കുറ്റകൃത്യങ്ങളെ അപലപിക്കുകയാണെന്നും കരുണാനിധി പറഞ്ഞു. ശ്രീലങ്കയിലെ തമിഴര്‍ക്ക് എല്ലായ്‌പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് വ്യക്തമാക്കിയ കരുണാനിധി ഡിഎംകെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ കേന്ദ്രം മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം ഡിഎംകെ അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാലും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നിലനില്‍പിന് ഇത് ഭീഷണിയാകില്ലെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും കടുത്ത സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസിന് പലപ്പോഴും വഴങ്ങേണ്ടിവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിഎംകെയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ 202 അംഗങ്ങള്‍ അടക്കം ലോക്‌സഭയില്‍ യുപിഎയുടെ അംഗസംഖ്യ 232 ആയി ചുരുങ്ങും.
ഡിഎംകെയുമായുള്ള സഖ്യം അവസാനിക്കുന്നത് തമിഴ്‌നാട്ടില്‍ പ്രാദേശിക തലത്തിലും കോണ്‍ഗ്രസിന് ഏറെ ദോഷം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,
No comments:
Post a Comment