Latest News

എന്‍ഡോസള്‍ഫാന്‍'; മോഹ ന്‍കുമാറിനെ അറസ്റ്റുചെയ്തു, ആശുപത്രിയിലും നിരാഹാരം

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നീതിക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടന്നു വരുന്ന അനിശ്ചിതകാല സമരത്തില്‍ പതിനാറു ദിവസം നിരാഹാരമനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ മോഹന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. മോഹന്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് സമരപന്തലില്‍ തൃശൂര്‍ സെല്‍സബീന്‍ ഗ്രീന്‍ സ്‌കൂളിലെ കുട്ടികള്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ എത്തിയ മുപ്പതോളം കുട്ടികളാണ് നിരാഹരത്തിലേര്‍പ്പെട്ടത്.
രാവിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോഹന്‍കുമാറിനെ പരിശോധിക്കുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. ആരോഗ്യസ്ഥിതി വഷളായതായി ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തി മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍. ആശുപത്രിയിലും മോഹന്‍കുമാര്‍ നിരാഹാരം തുടരുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.