തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സത്യാഗ്രഹപന്തലിന് മുന്നില്‍ 100 മീറ്ററോളം നീളത്തില്‍ റോഡുകളെ വലയം ചെയ്താണ് മനുഷ്യമതില്‍ തീര്‍ത്തത്. ഇതുമൂലം ഒരു മണിക്കൂറോളം ഇവിടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മാസം 18ന് ആരംഭിച്ച നിരാഹാര സത്യാഗ്രഹം തിങ്കളാഴ്ച 29ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാരം നടത്തിവരുന്ന എ. മോഹന്‍കുമാറിന്റെ സമരം 15-ാം ദിവസവും. മാര്‍ച് 18ന് ഐക്യദാര്‍ഢ്യ ദിനം ആചരിച്ചതിന്റെ ഭാഗമായാണ് മനുഷ്യമതില്‍ ഒരുക്കിയത്.
സമരം ഇത്രദിവസമായിട്ടും ഒത്തുതീര്‍പാക്കാനോ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനോ അധികൃതര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഐക്യദാര്‍ഢ്യ ദിനാചരണവും മനുഷ്യമതിലും തീര്‍ത്തത്. മനുഷ്യമതിലിന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മുനീസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍. പ്രഭാകരന്‍, വി.ടി. പത്മനാഭന്‍, എ. വാസു, മോയിന്‍ ബാപ്പു, സ്വാതന്ത്ര്യ സമരസേനാനി നാരായണന്‍ പിള്ള തുടങ്ങിയവര്‍ കണ്ണികളായി. നാരായണന്‍ പേരിയ അധ്യക്ഷതവഹിച്ചു.
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.ഡി.പി. നേതാവ് അജിത്കുമാര്‍ ആസാദ്, ഐ.എന്‍.എല്‍. നേതാവ് അസീസ് കടപ്പുറം, ശംസുദ്ദീന്‍ കിന്നിങ്കാര്‍ (എം.എസ്.എഫ്) കെ.എസ്.ടി.എ. നേതാവ് കെ.വി. ഗോവിന്ദന്‍ മാസ്റ്റര്‍, മണികണ്ഠന്‍ (ഡി.വൈ.എഫ്.ഐ.), എന്‍.എം. സുബൈര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഖാദര്‍ മടിക്കൈ (ചന്ദ്രഗിരി ക്ലബ്), ഹമീദ് ഹൊസങ്കടി (എസ്.ഡി.പി.ഐ) എം.എം. മുഹമ്മദ് (ദേശീയവേദി മൊഗ്രാല്‍), അബ്ദുല്‍ ലത്തീഫ് (സോളിഡാരിറ്റി), വി.പി. സുഹറ (നിസാഅ്) സുരേന്ദ്രന്‍ (സി.എം.പി.), സുനില്‍ മാടക്കല്‍ (എ.ഐ.വൈ.എഫ്.), കെ.കെ. സുരേന്ദ്രന്‍ (എസ്.യു.സി.ഐ.), വി.പി. ശക്കീര്‍ (എസ്.ഐ.ഒ.), അബ്ബാസ് മുതലപ്പാറ (പീപ്പിള്‍സ് ജസ്റ്റിസ് ഫോറം), എം.കെ. അബ്ദുല്ല (ജനതാദള്‍), ഇസ്ഹാഖ് (ക്യാമ്പസ് ഫ്രണ്ട്), അബ്ദുല്ല പടിഞ്ഞാര്‍ (എച്ച്.ആര്‍.പി.എം.), പി.പി.കെ. പൊതുവാള്‍ (ശാസ്്ത്ര സാഹിത്യ പരിഷത്ത്), ഗോവിന്ദന്‍ ആലിന്‍താഴെ (ബി.എസ്.പി), കെ.എച്ച്. മുഹമ്മദ് (വ്യാപാരി വ്യവസായി സമിതി), രാധാകൃഷ്ണന്‍ പെരുമ്പള (യുവകലാ സാഹിതി), പവിത്രന്‍ (ജില്ലാ പരിസ്ഥിതി സമിതി), സിദ്ദീഖ് പൂത്തപ്പലം (എസ്.എസ്.എഫ്), ബഷീര്‍ പടഌ(ഐ.എസ്.എം.), എസ്.വൈ.എസ്. നേതാവ് ഹമീദ് മൗലവി ആലമ്പാടി, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു, സി.കെ. അബ്ദുല്‍ അസീസ്, കെ. ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബ്രഹ്മണ്യന്‍ സ്വാഗതവും മധു എസ്. നായര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment