Latest News

ഭൂപരിഗ്രഹ പൂജയ്‌ക്കെത്തിയ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

പൊയിനാച്ചി: ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായി നടന്ന ഭൂപരിഗ്രഹ പൂജയ്‌ക്കെത്തിയ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗുരുസ്വാമിയായ പൊയിനാച്ചി മൊട്ട നിവേദിത നിലയത്തില്‍ പി.എം.പ്രഭാകരന്‍ ആചാരിയാണ് (41) മരിച്ചത്. തിങ്കളാഴ്ച രാവിലെ പൊയിനാച്ചി ടൗണിലെ ധര്‍മശാസ്താ ഭജനമന്ദിരം പരിസരത്താണ് സംഭവം. നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിഷുവിന് ശബരിമലയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അറിയപ്പെടുന്ന മരപ്പണിക്കാരനാണ്.
പരേതനായ പി.എം.ഗോപാലന്‍ ആചാരിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പുല്ലൂരിലെ പി.രാധിക. മക്കള്‍: നിവേദിത (ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി, പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍), ശിവപ്രസാദ് (ഏഴാംക്ലാസ്, തെക്കില്‍പറമ്പ് ഗവ.യു.പി.സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണി, കൃഷ്ണന്‍ ആചാരി, വേണുകുമാര്‍, മനോഹരന്‍, ശൈലജ.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.