Latest News

പഴയകാല കോണ്‍ഗ്രസ് നേതാവിന് സാന്ത്വനമായി ഓ ഐ സി സി


ദുബൈ : പഴയകാല കോണ്‍ഗ്രസ് നേതാവിന് സാന്ത്വനമായി ഓ ഐ സി സി. മുന്‍ കോണ്‍ഗ്രസ് നേതാവും മുണ്ടോള്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ആയ കാസര്‍കോട് ജില്ല ചെമ്മനാട് കൊളിയടുക്കത്തെ ടി.പി.ഉമ്മര്‍ കുഞ്ഞിക്കാണ് സാന്ത്വനമായി ഓ ഐ സി സി എത്തിയത്. പക്ഷപാതം ബാധിച്ചു മുറിച്ചു മാറ്റിയ ഒരു കാലിനു പകരം കൃതിമ കാലു വച്ചുകൊടുക്കാനുള്ള അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ ദുബൈയില്‍ വച്ച് നടന്ന ഓ.ഐ.സി.സി. കാസര്‍കോട് ജില പ്രവര്‍ത്തക സംഗമത്തില്‍ ആണ് കെ.പി.സി.സി. പ്രസിഡണ്ട് ഓ.ഐ.സി.സി ജില്ല കമ്മിറ്റിക്ക് നല്‍കിയത് . തുടര്‍ന്നു ദുബൈ ഷാര്‍ജ ജില്ല കമ്മിറ്റികള്‍ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമായി പിരിച്ചടുത്ത ഒരു ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തിയ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് ദുബൈ, ഷാര്‍ജ ജില്ല പ്രസിഡണ്ടുമാരായ രഞ്ജിത്ത് കോടോത്ത്, മുഹമ്മദ് റാഫി പട്ടേല്‍ എന്നിവര്‍ കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ല കമ്മിറ്റിയെ ചെന്നിത്തല പ്രശംസിച്ചു . ചടങ്ങില്‍ കെ.പി.സി.സി ഭാരവാഹികളായ എം.എം.ഹസ്സന്‍, എന്.സുബ്രമണ്യം, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഓ.ഐ.സി.സി നേതാക്കളായ പുന്നക്കല്‍ മുഹമ്മദലി, എന്‍.ആര്‍.മായിന്‍, എന്‍ ,പി.രാമചന്ദ്രന്‍, എബ്രഹാം ജേക്കബ്, ഓ.ഐ.സി.സി ജില്ല വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ പൈക്ക, ജന,സെക്രട്ടറി നൌഷാദ് കന്യപ്പാടി, മുനീര്‍ കുമ്പള എന്നിവര് സംബധിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.