Latest News

സമഗ്രസംഭാവനയ്ക്ക് ഇന്നസെന്റിന് അവാര്‍ഡ്

ദുബായ്: അഭിനയരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രമുഖ ചലച്ചിത്രനടന്‍ ഇന്നസെന്റിനെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലമ്‌നി ദുബായ് ചാപ്റ്റര്‍ ഈ വര്‍ഷത്തെ സി.സി.ഐ.എ. എക്‌സലന്‍സ് അവാര്‍ഡ്-2013 നല്‍കി ആദരിച്ചു.
രോഗാവസ്ഥമൂലം എത്താന്‍ കഴിയാതിരുന്ന ഇന്നസെന്റിനുവേണ്ടി സിബി മലയിലില്‍നിന്ന് സിനിമാതാരം മിഥുന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.സംഘടനയുടെ വാര്‍ഷികം ഡസേര്‍ട്ട് ട്യൂണ്‍-2013 നോട് അനുബന്ധിച്ച് സി.സി.ഐ.എ. പ്രസിഡന്റ് അനൂപ് അനില്‍ദേവന്റെ അധ്യക്ഷതയില്‍നടന്ന അവാര്‍ഡ്ദാനച്ചടങ്ങിലും പൊതുസമ്മേളനത്തിലും സിബി മലയില്‍ മുഖ്യാതിഥിയായിരുന്നു. അക്കാഫ് പ്രസിഡന്റ് സാനു മാത്യു, സിനിമാതാരം മിഥുന്‍, സി.സി.ഐ.എ. സെക്രട്ടറി പ്രശാന്ത്, ട്രഷറര്‍ ബിജു ഗംഗാധരന്‍, ജനറല്‍ കണ്‍വീനര്‍ പ്രവീണ്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു. അനൂപ് ശങ്കര്‍, പ്രീതി വാരിയര്‍ കലാഭവന്‍ സതീഷ് എന്നിവര്‍ നയിച്ച ഗാനമേളയും ഉണ്ടായി.

Malabarflash,gulfnews

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.