മുംബൈയിലെ വര്‍ണച്ചന്തകളില്‍ പല കടകളിലും ചായക്കൂട്ടുകളുടെ ശേഖരം ചൊവ്വാഴ്ചത്തന്നെ വിറ്റുതീര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു. പ്രധാനമായും ചെലവായത് പല നിറത്തില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന വര്‍ണപ്പൊടികളാണ്. വര്‍ണം നിറച്ച വെള്ളം തെറിപ്പിക്കാനായി രൂപപ്പെടുത്തിയ വിവിധയിനം പ്ലാസ്റ്റിക് കളിക്കോപ്പുകള്‍, ബലൂണുകള്‍ എന്നിവയും യഥേഷ്ടം വിറ്റുപോയിരുന്നു.
ഹോളിയോടനുബന്ധിച്ചുള്ള ആശംസാ കാര്‍ഡുകള്‍ക്കും വിവിധയിനം മധുരപലഹാരങ്ങള്‍ക്കും ഇത്തവണ ഏറെ ആവശ്യക്കാരുണ്ടായിരുന്നുവെന്ന് കപ്പാസ്വാടിയിലെ മലയാളി കച്ചവടക്കാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.
ഹോളിയോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധയിനം കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ലഹരിയിലാണ് മുംബൈ. അധികം വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും കൂടുതലും അടഞ്ഞ് കിടക്കുന്നു. രാവിലെ മുതല്‍ തെരുവിലേക്കൊഴുകിയ ജനം പരസ്പരം വര്‍ണങ്ങളില്‍ കുളിപ്പിക്കുന്ന കാഴ്ചയാണ് പല സ്ഥലത്തും.
ഹോളിയോടനുബന്ധിച്ചു നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണെ്ടങ്കിലും ശ്രീകൃഷ്ണ ഭഗവാനെ നിഗ്രഹിക്കാനുള്ള ഉദ്ദേശ്യത്തില്‍ ഹോളിക എന്ന രാക്ഷസി പ്രച്ഛന്നവേഷത്തില്‍ വന്നു കൃഷ്ണനെ ആലിംഗനം ചെയ്ത് സ്വയം തീകൊളുത്തിയതാണ് ഏറ്റവും പ്രചാരത്തിലുള്ള കഥ. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുകയും രാക്ഷസി കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ ഐതിഹ്യത്തിന്റെ ഓര്‍മ പുതുക്കാന്‍ ചൊവ്വാഴ്ച രാത്രി തന്നെ ജനങ്ങള്‍ ഒത്തുകൂടി ഹോളികയുടെ കോലം ഉണ്ടാക്കുകയും പ്രതീകാത്മകമായി തീകൊളുത്തുകയും ചെയ്തു.
തിന്മയ്‌ക്കെതിരേ നന്മയുടെ വിജയമായി വിശ്വാസികള്‍ ഈ ആചാരത്തെ കണക്കാക്കുന്നു. ബോളിവുഡ് താരങ്ങളും കലാകാരന്മാരും വിവിധയിടങ്ങളിലായി ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment